ഒമാനിൽ വാഹനാപകടം; സ്വദേശി കൊല്ലപ്പെട്ടു, നാലുപേർക്ക് പരിക്ക്
ഒമാനിലെ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒമാൻ പൗരൻ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് റോഡിൽ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായതെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
മരിച്ചയാളുടെ മൃതദേഹം ഹൈമ ആശുപത്രിയിൽ നിന്നും ബിദ്ബിദ് വിലായത്തിലേക്ക് റോയൽ ഒമാൻ പോലീസിന്റെ ഏവിയേഷൻ വിഭാഗം എയർലിഫ്റ്റ് ചെയ്തു കൊണ്ടുപോയി. പരിക്കേറ്റവരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നിസ്‌വ, ഖൗല ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
