ബംഗ്ലാദേശിൽ വിദ്യാർത്ഥികളും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം; നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ

  1. Home
  2. International

ബംഗ്ലാദേശിൽ വിദ്യാർത്ഥികളും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം; നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ

clashes


ബംഗ്ലാദേശിലെ ധാക്കയിൽ സെക്രട്ടേറിയറ്റിന് സമീപം വിദ്യാർത്ഥികളും അർദ്ധ സൈനിക വിഭാഗവും തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ ഇരുപക്ഷത്തുള്ള നിരവധി പേർക്ക് പരിക്കേറ്റതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. രാത്രി ഒൻപത് മണിക്ക് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇതോടെ സംഘർഷം നിയന്ത്രിക്കാൻ പൊലീസ് എത്തി. ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികൾ ഒത്തുകൂടി, തുടർന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ചെയ്യാൻ ആരംഭിച്ചു. ഇതിനുപിന്നാലെയാണ് സംഘർഷമുണ്ടായത്.

ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അർദ്ധ സൈനിക വിഭാഗമായ അൻസാർ പ്രതിഷേധത്തിലാണ്. ഇതിനിടയിലാണ് സംഘർഷമുണ്ടായത്. ഇടക്കാല സർക്കാരിലെ ഉപദേശകനും വിവേചനത്തിനെതിരായ സ്റ്റുഡന്റ്‌സ് മൂവ്മെന്റിന്റെ കോ ഓർഡിനേറ്ററുമായ നഹിദ് ഇസ്ലാമിനെയും മറ്റ് കോ ഓർഡിനേറ്റർമാരായ സർജിസ് ആലം, ഹസ്‌നത്ത് അബ്ദുല്ല എന്നിവരെയും സെക്രട്ടേറിയറ്റിൽ ഒരു കൂട്ടം 'അൻസാർ അംഗങ്ങൾ' തടഞ്ഞുവച്ചിരിക്കുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.