യുഎഇയിൽ തെളിഞ്ഞ കാലാവസ്ഥ; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

  1. Home
  2. International

യുഎഇയിൽ തെളിഞ്ഞ കാലാവസ്ഥ; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

UAE RAIN


യുഎഇയിൽ ചൊവ്വാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു. അതേസമയം, കിഴക്കൻ-പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ചില ഓഫ്‌ഷോർ ദ്വീപുകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ ഉൾപ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ വരെ രാത്രികാലങ്ങളിൽ മൂടൽമഞ്ഞും ഈർപ്പവും അനുഭവപ്പെട്ടേക്കാം. ഇടയ്ക്കിടെ ശക്തമാകുന്ന കാറ്റ് മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്.