ഹോർമുസ് കടലിടുക്കിലെ സംഘർഷം; കുവൈത്ത് എണ്ണ ഉൽപാദനം വെട്ടിക്കുറച്ചു

  1. Home
  2. International

ഹോർമുസ് കടലിടുക്കിലെ സംഘർഷം; കുവൈത്ത് എണ്ണ ഉൽപാദനം വെട്ടിക്കുറച്ചു

crude oil


മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് കുവൈത്ത് എണ്ണ ഉൽപാദനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ക്രൂഡ് ഓയിൽ ഉൽപാദനം കുറയ്ക്കാൻ നിർബന്ധിതരായതെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) സി.ഇ.ഒ ശൈഖ് നവാഫ് സൗദ് നാസർ അസ്സബാഹ് അറിയിച്ചു.

ആഗോള സമ്പദ്‌വ്യവസ്ഥയുടെ പ്രധാന നാഡീഞരമ്പായ ഹോർമുസ് ജലപാതയിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെടുന്നത് ഒഴിവാക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടെക്സസിലെ ഹൂസ്റ്റണിൽ നടന്ന എനർജി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് മേഖലയിലെ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരതയെ ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുദ്ധസാഹചര്യം അവസാനിച്ചാലുടൻ ഉൽപാദനം വേഗത്തിൽ പുനരാരംഭിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഏകദേശം മൂന്ന് മുതൽ നാല് മാസത്തിനുള്ളിൽ പൂർണ്ണതോതിലുള്ള ഉൽപ്പാദനം വീണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ബദൽ പൈപ്പ്‌ലൈനുകൾ കൊണ്ടുമാത്രം പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും ശൈഖ് നവാഫ് വ്യക്തമാക്കി.