കുവൈത്തിൽ വിവാഹത്തിന് മുമ്പ് കൗൺസലിങ് നിർബന്ധമാക്കുന്നു; നോട്ടറൈസേഷൻ നിയമ ഭേദഗതിക്ക് അംഗീകാരം

  1. Home
  2. International

കുവൈത്തിൽ വിവാഹത്തിന് മുമ്പ് കൗൺസലിങ് നിർബന്ധമാക്കുന്നു; നോട്ടറൈസേഷൻ നിയമ ഭേദഗതിക്ക് അംഗീകാരം

KUWAIT


കുവൈത്തിൽ വിവാഹ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ദമ്പതികൾക്ക് വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കാൻ നീക്കം. ഇതുസംബന്ധിച്ച നോട്ടറൈസേഷൻ നിയമത്തിലെ കരട് ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി നീതിന്യായ മന്ത്രി നാസർ അൽ സുമൈത് അറിയിച്ചു. കൂടാതെ, വിവാഹമോചനമോ ഖുൽഓ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് കുടുംബ തർക്ക പരിഹാര കേന്ദ്രം വഴി നിർബന്ധമായും അനുരഞ്ജനത്തിന് അവസരം നൽകാനും ഭേദഗതിയിൽ വ്യവസ്ഥയുണ്ട്. കുടുംബ തർക്കങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കാനും കുടുംബബന്ധങ്ങളുടെ ഭദ്രതയും ഐക്യവും ശക്തിപ്പെടുത്താനുമാണ് ഈ നടപടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.