അധികാരമൊഴിയുന്നതിന് മുമ്പ് ക്യൂബയുടെ കാര്യം തീരുമാനമാക്കണം ; ട്രംപ്; ഇറാനുമായി കരാർ വേണ്ടെന്നും പ്രഖ്യാപനം

  1. Home
  2. International

അധികാരമൊഴിയുന്നതിന് മുമ്പ് ക്യൂബയുടെ കാര്യം തീരുമാനമാക്കണം ; ട്രംപ്; ഇറാനുമായി കരാർ വേണ്ടെന്നും പ്രഖ്യാപനം

trump  


ക്യൂബയ്‌ക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്നതും പരിഗണനയിലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2029ൽ അധികാരത്തിൽനിന്ന് ഒഴിയുന്നതിന് മുമ്പ് ക്യൂബയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാനാണ് ആഗ്രഹമെന്നും ട്രംപ് വ്യക്തമാക്കി. ഒരു വാർത്താ ചാനലിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലായിരുന്നു പ്രതികരണം.

സൈനിക ഇടപെടലിലൂടെ ക്യൂബയെ മോചിപ്പിക്കാൻ ആലോചനയുണ്ടോ എന്ന ചോദ്യത്തിന്, അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ക്യൂബയുടെ സാഹചര്യം അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ക്യൂബയിലെ ഇടപെടൽ ശ്രമത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.'ക്യൂബയ്ക്കായി ഞങ്ങൾക്ക് മാർക്കോ എന്ന് പേരുള്ള വളരെ മിടുക്കനായ ഒരു വ്യക്തിയുണ്ട്, കാരണം നിങ്ങൾക്ക് അറിയാമോ എന്ന് എനിക്കറിയില്ല, മാർക്കോയുടെ മാതാപിതാക്കൾ ക്യൂബയിൽ നിന്നുള്ളവരാണ്, അത് ചെയ്യാൻ അദ്ദേഹത്തിന് വലിയ താത്പര്യമുണ്ട്.' അദ്ദേഹം പറഞ്ഞു. ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ ദീർഘകാലമായി ട്രംപ് രംഗത്തുണ്ട്

അതേസമയം, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇനി കരാറിന്റെ ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനോട് ആഭ്യന്തര വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദേശിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പ്രഖ്യാപനം.ഇറാനുമായി കരാറിലെത്തേണ്ട സാഹചര്യം അവസാനിച്ചെന്നും ഇറാന്റെ പണവും ഹോർമുസ് കടലിടുക്കും ഇപ്പോൾ അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നുമാണ് ട്രംപിന്റെ അവകാശവാദം. അമേരിക്കയിലുടനീളം ഡെമോക്രാറ്റുകൾ ഭരിക്കുന്ന നഗരങ്ങളിലും സംസ്ഥാനങ്ങളിലും നടക്കുന്ന വൻ അഴിമതിയിലും കുറ്റകൃത്യങ്ങളിലും പൂർണ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ഞാൻ വൈസ് പ്രസിഡന്റ് വാൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു