ഡാറ്റ കൈമാറ്റം; മെറ്റയ്ക്ക് 10,768 കോടി പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

  1. Home
  2. International

ഡാറ്റ കൈമാറ്റം; മെറ്റയ്ക്ക് 10,768 കോടി പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

Meta


ചരിത്രത്തിലെ ഏറ്റവും വലിയ പിഴത്തുകയായ 1.3 ബില്യൺ ഡോളർ (10,768 കോടി രൂപ) രൂപ മെറ്റയ്ക്ക് ചുമത്തി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ ഉപയോക്തൃ ഡാറ്റ യുഎസിലേക്ക് കൈമാറിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മെറ്റയിൽ നിന്ന് 1.2 ബില്യൺ യൂറോയുടെ അഡ്മിനിസ്ട്രേറ്റീവ് പിഴ ഈടാക്കാൻ യൂറോപ്യൻ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഉത്തരവിട്ടതായി ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ അറിയിച്ചു.  വ്യക്തിസ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ഹനിക്കുന്നതാണ് ഡാറ്റാ കൈമാറ്റമെന്ന് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ പറഞ്ഞു.

2020-ൽ EU-US ഡാറ്റ കൈമാറ്റ കരാർ അവസാനിപ്പിക്കണമെന്ന് യൂറോപ്പിലെ പരമോന്നത കോടതി വിധിച്ചിരുന്നു. ഇത് മറികടന്നായിരുന്നു മെറ്റയുടെ ഡാറ്റാ കൈമാറ്റം.