ദുൽഹിജ്ജ മാസപ്പിറവി: ഒമാനിൽ ഞായറാഴ്ച നിരീക്ഷണത്തിന് ആഹ്വാനം; ആറ് ദിവസം വരെ അവധി ലഭിച്ചേക്കുമെന്ന് സൂചന

  1. Home
  2. International

ദുൽഹിജ്ജ മാസപ്പിറവി: ഒമാനിൽ ഞായറാഴ്ച നിരീക്ഷണത്തിന് ആഹ്വാനം; ആറ് ദിവസം വരെ അവധി ലഭിച്ചേക്കുമെന്ന് സൂചന

oman


ഹിജ്റ വർഷം 1447-ലെ വിശുദ്ധ ദുൽഹിജ്ജ മാസത്തിന്റെ പിറവി മേയ് 17 ഞായറാഴ്ച വൈകുന്നേരം നിരീക്ഷിക്കാൻ ഒമാൻ ഔഖാഫ്-മതകാര്യ മന്ത്രാലയം സ്വദേശികളോടും പ്രവാസികളോടും ആഹ്വാനം ചെയ്തു. മാസപ്പിറവി ദർശിക്കുന്നവർ ആ വിവരം അതത് ഗവർണറേറ്റുകളിലെ ഗവർണർമാരുടെ (വാലി) ഓഫിസുകളിലോ അതല്ലെങ്കിൽ ബന്ധപ്പെട്ട ജഡ്ജിമാരെയോ അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. മാസപ്പിറവി സംബന്ധിച്ച നിരീക്ഷണ വിവരങ്ങൾ 24644070, 24644037, 24644015, 24644004 എന്നീ നമ്പറുകളിലും നേരിട്ട് അറിയിക്കാവുന്നതാണ്.

അതേസമയം, ഒമാനിലെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) പ്രമാണിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ വൈകാതെ തന്നെ തൊഴിൽ മന്ത്രാലയം പ്രഖ്യാപിക്കും. പ്രാഥമിക സൂചനകൾ പ്രകാരം ഇത്തവണ പൊതു-സ്വകാര്യ മേഖലകൾക്ക് ആറ് ദിവസം വരെ നീളുന്ന വലിയ പെരുന്നാൾ അവധി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മെയ് 26 മുതൽ ആരംഭിച്ച് മെയ് 31 വരെ അവധി ലഭിക്കാനാണ് നിലവിൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഞായറാഴ്ച ദുൽഹിജ്ജ മാസപ്പിറവി ദർശിക്കുന്നതിന്റെയും മാസാരംഭം കുറിക്കുന്നതിന്റെയും അടിസ്ഥാനത്തിലായിരിക്കും പെരുന്നാൾ തീയതിയും അവധി ദിനങ്ങളും സംബന്ധിച്ച അന്തിമ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുക.