ഫ്‌ളൈനാസ് ജിദ്ദ - കോഴിക്കോട് നേരിട്ടുള്ള സർവീസുകൾ നവംബർ മൂന്ന് മുതൽ

  1. Home
  2. International

ഫ്‌ളൈനാസ് ജിദ്ദ - കോഴിക്കോട് നേരിട്ടുള്ള സർവീസുകൾ നവംബർ മൂന്ന് മുതൽ

flynas


സൗദി അറേബ്യയിലെ പ്രമുഖ ബജറ്റ് എയർലൈൻസായ ഫ്‌ളൈനാസ് (flynas) ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുതിയ നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു. നവംബർ മൂന്ന് മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. മലബാർ മേഖലയിലെ പ്രവാസികളുടെയും ഉംറ തീർത്ഥാടകരുടെയും യാത്രാ ആവശ്യങ്ങൾ പരിഗണിച്ച് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായി (ചൊവ്വ, വ്യാഴം, ശനി) ആണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗദി സമയം പുലർച്ചെ 2:20-ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാവിലെ 10:10-ന് കോഴിക്കോട്ടെത്തും. തുടർന്ന് കോഴിക്കോട് നിന്ന് രാവിലെ 11:00-ന് തിരിക്കുന്ന വിമാനം സൗദി സമയം ഉച്ചയ്ക്ക് 2:50-ന് ജിദ്ദയിൽ ലാൻഡ് ചെയ്യും. കണക്റ്റിങ് ഫ്ലൈറ്റുകൾക്കായി കാത്തിരിക്കേണ്ട ആവശ്യമില്ലാതെ വേഗത്തിലും ആയാസരഹിതമായും യാത്ര ചെയ്യാൻ ഈ സർവീസ് പ്രവാസികളെ സഹായിക്കും.

സൗദിയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കാരണം ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്ത പശ്ചാത്തലത്തിൽ, ഫ്‌ളൈനാസിന്റെ ഈ നിർണായക തീരുമാനം യാത്രക്കാർക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ടിക്കറ്റ് ബുക്കിംഗുകൾ എയർലൈന്റെ വെബ്‌സൈറ്റിലും ട്രാവൽ ഏജൻസികൾ വഴിയും ലഭ്യമാണ്.