തൊഴിൽ കരാർ അംഗീകരിക്കാൻ സിവിൽ ഐഡി കൈമാറരുത്; ഒമാൻ തൊഴിൽ മന്ത്രാലയം

  1. Home
  2. International

തൊഴിൽ കരാർ അംഗീകരിക്കാൻ സിവിൽ ഐഡി കൈമാറരുത്; ഒമാൻ തൊഴിൽ മന്ത്രാലയം

oman


തൊഴിൽ കരാർ അംഗീകരിക്കുന്നതിനായി സിവിൽ ഐഡി കാർഡ് തൊഴിലുടമയ്ക്കോ മറ്റ് വ്യക്തികൾക്കോ കൈമാറരുതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദേശ തൊഴിലാളികൾ തൊഴിൽ കരാറുകൾ ഓൺലൈൻ വഴി സ്വയം പരിശോധിച്ച് അംഗീകരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.

വ്യാജ തൊഴിൽ നടപടികൾ തടയുന്നതിനും തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങളും തൊഴിൽ അവകാശങ്ങളും സംരക്ഷിക്കുന്നതിനുമായാണ് നിർദേശം. തൊഴിലാളിക്കു പകരം മറ്റൊരാൾ കരാർ അംഗീകരിക്കുന്നതിനായി സിവിൽ ഐഡി കൈവശപ്പെടുത്തുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണ്.

കരാറിലെ വ്യവസ്ഥകൾ നേരിട്ട് പരിശോധിച്ച് തൊഴിലാളി തന്നെ അംഗീകാരം നൽകണം. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവന പോർട്ടൽ വഴി സിവിൽ ഐഡിയോ ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ സൗകര്യമുള്ള മൊബൈൽ സിമ്മോ ഉപയോഗിച്ച് ലോഗിൻ ചെയ്ത് തൊഴിലാളികൾക്ക് കരാറുകൾ പരിശോധിക്കാനും സ്ഥിരീകരിക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.