വാഹനങ്ങളിൽ അനധികൃത സ്റ്റിക്കറുകൾ പതിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് ട്രാഫിക് വകുപ്പ്

  1. Home
  2. International

വാഹനങ്ങളിൽ അനധികൃത സ്റ്റിക്കറുകൾ പതിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് ട്രാഫിക് വകുപ്പ്

stickers


വാഹനങ്ങളിൽ ട്രാഫിക് വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ സ്റ്റിക്കറുകളും എഴുത്തുകളും പതിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. വാഹനങ്ങളുടെ ബോഡിയിൽ വിവിധ തരത്തിലുള്ള മുദ്രാവാക്യങ്ങളോ മറ്റ് അടയാളങ്ങളോ പ്രദർശിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.

ബിരുദദാന ചടങ്ങുകൾ ഉൾപ്പെടെയുള്ള പ്രത്യേക ആഘോഷ വേളകളിൽ വാഹനങ്ങളിൽ ഇത്തരം സ്റ്റിക്കറുകളും എഴുത്തുകളും വ്യാപകമായി പതിക്കുന്ന പ്രവണത കണ്ടുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ ജാഗ്രതാ നിർദ്ദേശം. ഇത്തരം പരിഷ്കാരങ്ങൾ രാജ്യത്തെ ഗതാഗത നിയമങ്ങളുടെ ലംഘനമാണ്.

നിയമം ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുന്നതിനൊപ്പം വാഹനം കണ്ടുകെട്ടൽ, തടവുശിക്ഷ എന്നിവ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ട്രാഫിക് മന്ത്രാലയം ഓർമ്മിപ്പിച്ചു. റോഡ് സുരക്ഷയും പൊതുക്രമവും ഉറപ്പാക്കാൻ എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.