മെട്രോലിങ്ക് എം 304 ബസ് സർവീസിൽ മാറ്റം വരുത്തി ദോഹ മെട്രോ
മെട്രോലിങ്ക് എം 304 (M304) ബസ് റൂട്ട് സർവീസിൽ മാറ്റങ്ങൾ വരുത്തിയതായി അധികൃതർ അറിയിച്ചു. ഐൻ ഖാലിദ്, ഉമ്മുൽ സനീം എന്നീ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന എം 304 ബസുകൾ ഇനി മുതൽ സ്പോർട്സ് സിറ്റി മെട്രോ സ്റ്റേഷനിലെ എക്സിറ്റ് 5-ൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക.
ഓഗസ്റ്റ് 16 ഞായറാഴ്ച മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് ദോഹ മെട്രോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തമാക്കുന്നു. യാത്രക്കാർ പുതിയ സ്റ്റോപ്പ് വിവരങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
