ഭിന്നശേഷിക്കാരോട് വിവേചനം അരുത്: പരിശോധന കർശനമാക്കി സൗദി; ലംഘിച്ചാൽ 5 ലക്ഷം റിയാൽ വരെ പിഴ

  1. Home
  2. International

ഭിന്നശേഷിക്കാരോട് വിവേചനം അരുത്: പരിശോധന കർശനമാക്കി സൗദി; ലംഘിച്ചാൽ 5 ലക്ഷം റിയാൽ വരെ പിഴ

saudi arabia


സൗദി അറേബ്യയിൽ സ്വകാര്യ മേഖല ഉൾപ്പെടെയുള്ള സർക്കാരിതര സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാരുടെ അവകാശലംഘനങ്ങളും വിവേചനങ്ങളും തടയാൻ കർശന നടപടികളുമായി അതോറിറ്റി ഫോർ പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് (APD). ഭിന്നശേഷി അവകാശ നിയമത്തിലെ ആർട്ടിക്കിൾ 25 പ്രകാരം നിയമലംഘനങ്ങൾ നേരിട്ട് നിരീക്ഷിക്കാനും നിർണായക പരിശോധനകൾ നടത്താനും ഭിന്നശേഷിക്കാരുടെ പരിചരണ കമ്മിഷൻ ആരംഭിച്ചു.

വൈകല്യത്തിന്റെ പേരിൽ നേരിട്ടോ അല്ലാതെയോ വിവേചനം കാണിക്കുക, വിദ്യാഭ്യാസം, ആരോഗ്യം, ഇൻഷുറൻസ്, സാമ്പത്തിക സേവനങ്ങൾ, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുക എന്നിവ നിയമലംഘനമായി കണക്കാക്കും. ഭിന്നശേഷിക്കാർക്ക് സേവനങ്ങൾ നിഷേധിക്കുന്ന നയങ്ങൾ നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.

വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാക്കും. സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളിൽ ഭിന്നശേഷിക്കാർക്ക് മറ്റുള്ളവരുമായി തുല്യമായ അവസരങ്ങളും സേവനങ്ങളും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.