സുരക്ഷാ സൈറണുകൾ അവഗണിക്കരുത്: ബഹ്‌റൈനിൽ ജാഗ്രതാനിർദ്ദേശവുമായി പൊലീസ്

  1. Home
  2. International

സുരക്ഷാ സൈറണുകൾ അവഗണിക്കരുത്: ബഹ്‌റൈനിൽ ജാഗ്രതാനിർദ്ദേശവുമായി പൊലീസ്

bahrain


സൈറണുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക സുരക്ഷാ മുന്നറിയിപ്പുകൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് ബഹ്‌റൈൻ ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹർ നിർദ്ദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമാൻ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈൽ ഫോണുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ അലേർട്ടുകൾ അവഗണിക്കുന്നത് ജീവന് തന്നെ അപകടമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

മിസൈൽ അല്ലെങ്കിൽ ഡ്രോൺ ഭീഷണികൾ നേരിടുമ്പോൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അവ തടഞ്ഞാലും, അവശിഷ്ടങ്ങൾ താഴേക്ക് പതിക്കാൻ സാധ്യതയുണ്ട്. അതിനാൽ സൈറൺ മുഴങ്ങുമ്പോൾ വീടുകൾക്ക് പുറത്തിറങ്ങാനോ തുറന്ന മേൽക്കൂരകളിലും ജനലുകൾക്ക് സമീപവും നിൽക്കാനോ പാടില്ല. 'ഓൾ ക്ലിയർ' സന്ദേശം ലഭിക്കുന്നത് വരെ എല്ലാവരും സുരക്ഷിത താവളങ്ങളിൽ തുടരണം. എവിടെയെങ്കിലും ലോഹാവശിഷ്ടങ്ങൾ കണ്ടാൽ തൊടാതെ ഉടൻ 999 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.