പരിഭ്രാന്തരാകേണ്ട;കൊവിഡ് പോലെ പകർച്ചവ്യാധിയല്ല ഹാന്റാ വൈറസ്
കുറച്ച് ദിവസങ്ങളിലായി ലോകത്തെ ഭയപ്പെടുത്തിയ ഹാന്റാ വൈറസ് കൊവിഡ് പോലെ പകർച്ചവ്യാധിയല്ലന്ന് ലോകാരോഗ്യ സംഘടന.ലോകാരോഗ്യ സംഘടനയിലെ (WHO) പകർച്ചവ്യാധി വിദഗ്ധയായ മരിയ വാൻ കെർഖോവ് ആണ് ഇക്കാര്യം പറഞ്ഞത്. ഹാന്റാ വൈറസ് സമ്പർക്കത്തിലൂടെ മാത്രമാണ് പകരുക. രോഗിയുമായി അടുത്ത സമ്പർക്കത്തിൽ വന്നാൽ മാത്രമെ വൈറസ് ബാധ പടരുകയുള്ളു എന്നാണ് ഡബ്യൂ എച്ച്ഒ പ്രതിനിധി വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് 149 പേർ സഞ്ചരിച്ച ആഡംബര പര്യവേഷണ കപ്പലിൽ ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹാന്റാ വൈറസ് ബാധിച്ച് ഇതിനകം കപ്പലിലെ മൂന്ന് പേരാണ് മരിച്ചത്. നിലവിൽ കപ്പൽ അറ്റ്‌ലാന്റിക് സമുദ്രത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇത് വരെ എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇനി എന്താണ് ഹാന്റാ വൈറസ്?
എലികൾ പോലുള്ള കാർന്നുതിന്നുന്ന ജീവികളുടെ (rodents) മൂത്രം, ഉമിനീർ, വിസർജ്യം എന്നിവയിലൂടെ പകരുന്ന അപൂർവ രോഗമാണിത്. കപ്പലിലെ ബാധയ്ക്ക് കാരണം ആൻഡീസ് വൈറസ് എന്ന വകഭേദമാണെന്ന് കരുതപ്പെടുന്നു. കോവിഡ് വായുവിലൂടെ പകരുന്നതിനാൽ അതിവേഗം വ്യാപിക്കും. എന്നാൽ, ഹാന്റാ വൈറസ് അടുത്ത സമ്പർക്കത്തിലൂടെ മാത്രമായിരിക്കും പകരുകയെന്നും അതുകൊണ്ട് ഇതിന്റെ വ്യാപനം ചെറിയ പ്രദേശത്ത് ഒതുങ്ങി നിൽക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാകുന്നത്ത്.
