വ്യാജ ഇമെയിലുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകരുത്; മുന്നറിയിപ്പുമായി കുവൈത്ത് കസ്റ്റംസ്

  1. Home
  2. International

വ്യാജ ഇമെയിലുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകരുത്; മുന്നറിയിപ്പുമായി കുവൈത്ത് കസ്റ്റംസ്

warning


കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഇമെയിലുകൾക്കും അനൗദ്യോഗിക വെബ്‌സൈറ്റുകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് കസ്റ്റംസ് അതോറിറ്റി. കസ്റ്റംസിന്റെ ഔദ്യോഗിക ലോഗോയും പേരും ദുരുപയോഗം ചെയ്ത് ജനങ്ങളെ കബളിപ്പിക്കുന്ന രീതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

സംശയാസ്പദമായ ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ കൈമാറരുതെന്നും കസ്റ്റംസ് ഉണർത്തി. അനൗദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണം. കുവൈത്ത് കസ്റ്റംസുമായി ബന്ധപ്പെട്ട ഔദ്യോഗിക ഇടപാടുകൾക്കായി 'സഹൽ' (Sahel) ആപ്പ്, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നീ രണ്ട് മാർഗങ്ങൾ മാത്രമേ നിലവിലുള്ളൂവെന്ന് അതോറിറ്റി വ്യക്തമാക്കി.

കസ്റ്റംസ് ക്ലിയറൻസിനോ മറ്റ് സേവനങ്ങൾക്കോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ ലഭിച്ചാൽ അവ അവഗണിക്കണമെന്നും സുരക്ഷിതമായ ഔദ്യോഗിക മാർഗങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.