എല്ലാ ക്യു.ആർ കോഡുകളും സ്‌കാൻ ചെയ്യരുത്; മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി

  1. Home
  2. International

എല്ലാ ക്യു.ആർ കോഡുകളും സ്‌കാൻ ചെയ്യരുത്; മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി

qrcode


എല്ലാ ക്യു.ആർ കോഡുകളും സ്‌കാൻ ചെയ്യരുതെന്ന മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി. സംശയാസ്പദമായ ക്യു.ആർ. കോഡുകൾ സ്‌കാൻ ചെയ്യുന്നത് വഴി പാസ്വേഡുകൾ, ബാങ്ക് കാർഡ് വിവരങ്ങൾ, മറ്റ് സ്വകാര്യ ഡാറ്റകൾ എന്നിവ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്.

സൈബർ തട്ടിപ്പുകൾ തടയുന്നതിനുള്ള ഡിജിറ്റൽ അവബോധ കാമ്പയിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഈ മുന്നറിയിപ്പ് നൽകിയത്. 

സുരക്ഷ പൂർണമായും പരിശോധിക്കാതെ ക്യു.ആർ കോഡ് വഴി പ്രവേശിക്കുന്ന വെബ്‌സൈറ്റിൽ സാമ്പത്തിക വിവരങ്ങളോ സ്വകാര്യ വിവരങ്ങളോ നൽകരുത്.

ലിങ്കുകളുടെ തുടക്കം ‘https://’ എന്നതിലാണോ എന്ന് പരിശാധിക്കണം. പൊതു സ്ഥലങ്ങളിലോ ചുമരുകളിലോ മറ്റോ പതിച്ച ക്യു.ആർ കോഡുകൾ സ്‌കാൻ ചെയ്യരുത് തുടങ്ങിയ മൂന്ന് പ്രധാന നിർദേശങ്ങളാണ് മുനിസിപ്പാലിറ്റി വിഡിയോയിലൂടെ പങ്കുവെക്കുന്നത്. സൈബർ തട്ടിപ്പുകൾ തടയുന്നതിൻറെ ഭാഗമായി നടന്നുവരുന്ന ഡിജിറ്റൽ അവബോധ കാമ്പയിൻറെ തുടർച്ചയാണിതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.