ആക്രമണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുത്; കർശന നിർദ്ദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

  1. Home
  2. International

ആക്രമണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുത്; കർശന നിർദ്ദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

kuwait


ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കു​വൈത്ത് ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

തകർന്ന പ്രദേശങ്ങൾ, അവശിഷ്ടങ്ങൾ നിറഞ്ഞ സ്ഥലങ്ങൾ എന്നിവയുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്താനോ അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനോ പാടുള്ളതല്ല. നാശനഷ്ടങ്ങളുണ്ടായ ബാധിത പ്രദേശങ്ങളിൽ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ഇത്തരം സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ മാറിനിൽക്കണമെന്നും നിർദ്ദേശമുണ്ട്. രക്ഷാപ്രവർത്തനത്തിലും സുരക്ഷാ ചുമതലകളിലും ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ ജോലികൾക്ക് തടസ്സം സൃഷ്ടിക്കരുത്. ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പൊതുജനങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.