റസ്റ്റാറന്റുകളിലെ ഭക്ഷണ ചിത്രങ്ങൾക്ക് എ.ഐ ഉപയോഗിക്കരുത്; നിയമനിർദേശവുമായി ബഹ്റൈൻ എം.പി

  1. Home
  2. International

റസ്റ്റാറന്റുകളിലെ ഭക്ഷണ ചിത്രങ്ങൾക്ക് എ.ഐ ഉപയോഗിക്കരുത്; നിയമനിർദേശവുമായി ബഹ്റൈൻ എം.പി

ai food images


റസ്റ്റാറന്റുകൾ മെനുവിലും ഫുഡ് ഡെലിവറി ആപ്പുകളിലും കൃത്രിമ ബുദ്ധി (എ.ഐ) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ഭക്ഷണ ചിത്രങ്ങൾ നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയാൻ നിയമനിർദ്ദേശവുമായി ബഹ്‌റൈൻ പാർലമെന്റ് അംഗം മർയം അൽ ദഈൻ. എ.ഐ നിർമ്മിത ചിത്രങ്ങൾ കാണുമ്പോൾ തോന്നുന്ന അളവോ നിലവാരമോ യഥാർത്ഥത്തിൽ ലഭിക്കുന്ന ഭക്ഷണത്തിന് ഉണ്ടാകാറില്ലെന്ന് എം.പി ചൂണ്ടിക്കാട്ടി.

എ.ഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ കാണിക്കുന്ന പക്ഷം അതിനൊപ്പം വ്യക്തമായ മുന്നറിയിപ്പ് നൽകണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ഉൽപ്പന്നങ്ങളെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കുന്നതോ വ്യാജമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതോ ആയ പരസ്യങ്ങൾ കുറ്റകരമാണ്. ഭക്ഷണം യഥാർത്ഥത്തിലുള്ളതിനേക്കാൾ മികച്ചതായി ചിത്രീകരിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്നത് തടയാനും റസ്റ്റാറന്റുകളിലുള്ള ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനുമാണ് ഈ നടപടി.