വണ്ണം കുറയ്ക്കാനുള്ള 'ഈറ്റ്‌ലെസ് - സ്ലിമ്മിങ് ഫോർമുല' ഉപയോഗിക്കരുത്: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

  1. Home
  2. International

വണ്ണം കുറയ്ക്കാനുള്ള 'ഈറ്റ്‌ലെസ് - സ്ലിമ്മിങ് ഫോർമുല' ഉപയോഗിക്കരുത്: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

eatless slimming formula


ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന അവകാശവാദത്തോടെ വിപണിയിലെത്തുന്ന 'ഈറ്റ്‌ലെസ് – നാച്ചുറൽ സ്ലിമ്മിങ് ഫോർമുല' (Eatless - Natural Slimming Formula) എന്ന ഉൽപ്പന്നത്തിനെതിരെ മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ലാബ് പരിശോധനയിൽ മനുഷ്യശരീരത്തിന് അപകടകരമായ ഘടകങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മന്ത്രാലയത്തിലെ ഡ്രഗ് ക്വാളിറ്റി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ, സിബുട്രാമിൻ, ഫിനോൾഫ്തലീൻ എന്നീ മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ യാതൊരുവിധ അനുമതികളുമില്ലാതെ സോഷ്യൽ മീഡിയ വഴിയാണ് ഈ ഉൽപ്പന്നം പ്രധാനമായും പ്രചരിപ്പിക്കുന്നത്.

ഉൽപ്പന്നത്തിന്റെ വിൽപ്പന തടയാനും വിതരണക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും അധികൃതർ നീക്കം ആരംഭിച്ചു. ഇത്തരം വ്യാജ ഉൽപ്പന്നങ്ങളെക്കുറിച്ച് പരാതി നൽകാൻ 16000 എന്ന ഫോൺ നമ്പറിലോ ghcc@moph.gov.qa എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.