സൗദിയിൽ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം; റാസ് തനുര റിഫൈനറി അടച്ചു പൂട്ടി

  1. Home
  2. International

സൗദിയിൽ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം; റാസ് തനുര റിഫൈനറി അടച്ചു പൂട്ടി

saudi


സൗദി അറേബ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിഫൈനറി താൽക്കാലികമായി അടച്ചുപൂട്ടി. പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് എണ്ണ ഉൽപ്പാദന മേഖലയെ ലക്ഷ്യം വെച്ചുള്ള ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. റിഫൈനറിയിൽ നിന്നുള്ള പുകപടലങ്ങളുടെ ദൃശ്യങ്ങൾ എന്ന പേരിൽ ചില വീഡിയോകൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില നാലുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതാണ് എണ്ണവില കുതിച്ചുയരാൻ കാരണമായത്. ഈ പാതയിലൂടെയുള്ള ഗതാഗതം ഔദ്യോഗികമായി നിരോധിച്ചിട്ടില്ലെങ്കിലും, സുരക്ഷാ ഭീഷണി കണക്കിലെടുത്ത് മിക്ക കമ്പനികളും തങ്ങളുടെ ചരക്കുനീക്കം നിർത്തിവെച്ചിരിക്കുകയാണ്.