ട്രാഫിക് കുരുക്കിന് ഹൈടെക് പരിഹാരവുമായി ദുബൈ; ഭക്ഷണവും സാധനങ്ങളും ഇനി ആകാശമാർഗം

  1. Home
  2. International

ട്രാഫിക് കുരുക്കിന് ഹൈടെക് പരിഹാരവുമായി ദുബൈ; ഭക്ഷണവും സാധനങ്ങളും ഇനി ആകാശമാർഗം

image


ട്രാഫിക് കുരുക്കിന് ഹൈടെക് പരിഹാരവുമായി ദുബൈ. ഇനി മുതൽ ഭക്ഷണവും ചെറുകിട സാധനങ്ങളും റോഡിലൂടെ അല്ല, ആകാശമാർഗം നിങ്ങളിലേക്ക് എത്തുംതിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഡെലിവറി സംവിധാനം വേഗത്തിലാക്കാനും ലക്ഷ്യമിട്ട് ദുബൈയിൽ ഹൈടെക് ഡ്രോൺ ഡെലിവറി പദ്ധതി പരീക്ഷണഘട്ടത്തിൽ . സ്‌കൂളുകൾ, ഹൗസിംഗ് കമ്മ്യൂണിറ്റികൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സംവിധാനം നടപ്പാക്കുക.

വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റിവരാൻ എടുക്കുന്ന സ്ഥലങ്ങളിൽ ഡ്രോണുകൾ നിമിഷ നേരം കൊണ്ട് മറികടക്കും.ഇതുവഴി ഇന്ധന ചെലവ് കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനും കഴിയുമെന്നും അധികൃതർ വിലയിരുത്തുന്നു.ഭാവിയിൽ ഭക്ഷണ വിതരണ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.