ദുബൈ മെട്രോ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും; ആദ്യ സര്‍വീസ് 2031-ൽ

  1. Home
  2. International

ദുബൈ മെട്രോ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും; ആദ്യ സര്‍വീസ് 2031-ൽ

dubai metro


ദുബൈ മെട്രോ പാത അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടുന്നു. 2031-ഓടെ പുതിയ പാതയിൽ മെട്രോ സർവീസ് ആരംഭിക്കുമെന്ന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചു. മെട്രോയുടെ 'റൂട്ട് 2020' പാതയാണ് അൽ മക്തൂമിലെ വെസ്റ്റ് ടെർമിനൽ വരെ ദീർഘിപ്പിക്കുന്നത്.

യുഎഇ സര്‍ക്കാര്‍ വാര്‍ഷിക യോഗത്തോടനുബന്ധിച്ച് ചേര്‍ന്ന ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് 11 ബില്യണ്‍ ദിര്‍ഹത്തിലധികം ചെലവ് പ്രതീക്ഷിക്കുന്ന തന്ത്രപ്രധാന പദ്ധതികൾക്ക് അംഗീകാരം നൽകിയത്.

ദുബൈ റെഡ് ലൈനിൽ നിന്നാരംഭിക്കുന്ന 15 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ട് 2020 പദ്ധതി വർഷങ്ങൾക്ക് മുൻപാണ് ഉദ്ഘാടനം ചെയ്തത്. ദുബൈയിലെ പ്രധാന താമസമേഖലകളെ അൽ മക്തൂം വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന നിർണായക ഗതാഗത സംവിധാനമായിട്ടാണ് പുതിയ വിപുലീകരണം നടപ്പിലാക്കുന്നത്.