ദുബൈ മിറാക്കിൾ ഗാർഡൻ ഒക്ടോബർ എട്ടിന് തുറക്കും; 15-ാമത് സീസണിന് തുടക്കം

  1. Home
  2. International

ദുബൈ മിറാക്കിൾ ഗാർഡൻ ഒക്ടോബർ എട്ടിന് തുറക്കും; 15-ാമത് സീസണിന് തുടക്കം

miracle garden


ദുബൈയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ 'ദുബൈ മിറാക്കിൾ ഗാർഡന്റെ' 15-ാമത് സീസൺ 2026 ഒക്ടോബർ എട്ടിന് ആരംഭിക്കും. വർണാഭമായ പുഷ്പാലങ്കാരങ്ങൾ, പുതിയ തീമുകൾ, കുടുംബങ്ങൾക്കായുള്ള വിനോദ പരിപാടികൾ എന്നിവയോടെയാണ് ഇത്തവണയും മിറാക്കിൾ ഗാർഡൻ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റ് (www.dubaimiraclegarden.com) വഴി മുൻകൂട്ടി ബുക്ക് ചെയ്യാം.

യു.എ.ഇ നിവാസികൾക്കും സ്വദേശികൾക്കും സാധുതയുള്ള എമിറേറ്റ്സ് ഐ.ഡി കാണിച്ചാൽ പ്രത്യേക ഇളവുകളോടെ ടിക്കറ്റുകൾ ലഭ്യമാകും. ഇവർക്ക് മുതിർന്നവർക്ക് 70 ദിർഹവും കുട്ടികൾക്ക് 50 ദിർഹവുമാണ് നിരക്ക്. പൊതു സന്ദർശകർക്ക് മുതിർന്നവർക്ക് 100 ദിർഹവും കുട്ടികൾക്ക് 80 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്നുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. കൂടാതെ മിറാക്കിൾ ഗാർഡനും ബട്ടർഫ്ലൈ ഗാർഡനും ഒരുമിച്ച് സന്ദർശിക്കാവുന്ന കോംബോ ടിക്കറ്റിന് 140 ദിർഹമാണ് നിരക്ക്.

15 കോടിയിലധികം (150 ദശലക്ഷം) പൂക്കൾ കൊണ്ട് മരുഭൂമിയെ പുഷ്പവാടിയാക്കി മാറ്റുന്ന മിറാക്കിൾ ഗാർഡൻ ലോകത്തിലെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടങ്ങളിൽ ഒന്നാണ്. വേറിട്ട ഡിസൈനുകളിലൂടെ ഒന്നിലധികം ഗിന്നസ് വേൾഡ് റെക്കോഡുകളും ഗാർഡൻ സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ വർഷവും ഒക്ടോബർ മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് മിറാക്കിൾ ഗാർഡൻ പൊതുജനങ്ങൾക്കായി പ്രവർത്തിക്കുന്നത്.