കുട്ടികളുടെ ഉറക്ക സമയക്രമം കൃത്യമാക്കാൻ നിർദേശവുമായി ദുബായ് പൊലീസ്

  1. Home
  2. International

കുട്ടികളുടെ ഉറക്ക സമയക്രമം കൃത്യമാക്കാൻ നിർദേശവുമായി ദുബായ് പൊലീസ്

schools


പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ ഉറക്ക സമയക്രമം കൃത്യമാക്കാനും അവരെ മാനസികമായി സജ്ജരാക്കാനും രക്ഷിതാക്കളോട് അഭ്യർഥിച്ച് ദുബായ് പൊലീസ്. ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്സിന് കീഴിലുള്ള ചൈൽഡ് ആൻഡ് വുമൺ പ്രൊട്ടക്ഷൻ വിഭാഗമാണ് ഈ നിർദേശം പുറപ്പെടുവിച്ചത്.

സ്കൂൾ അന്തരീക്ഷത്തിലേക്ക് എളുപ്പത്തിൽ ഇണങ്ങിച്ചേരാനും കുട്ടികളുടെ ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവും വർധിപ്പിക്കാനും കൃത്യമായ ഉറക്ക ക്രമീകരണവും മാനസിക തയ്യാറെടുപ്പുകളും അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി.

സ്കൂൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഉറങ്ങുന്ന സമയവും ഉണരുന്ന സമയവും സ്കൂൾ സമയക്രമത്തിന് അനുസൃതമായി ക്രമീകരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. സ്കൂൾ ദിനങ്ങളെക്കുറിച്ച് പോസിറ്റീവായി സംസാരിക്കുന്നതും കുട്ടികളുടെ ആശങ്കകൾ കേട്ട് അവർക്ക് ആത്മവിശ്വാസം നൽകുന്നതും പഠനവർഷം മികച്ച രീതിയിൽ ആരംഭിക്കാൻ സഹായിക്കുമെന്നും ചൈൽഡ് ആൻഡ് വുമൺ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടി.