62 ജീവനക്കാർക്ക് ഉംറക്ക് അവസരം നൽകി ദുബൈ പൊലീസ്

  1. Home
  2. International

62 ജീവനക്കാർക്ക് ഉംറക്ക് അവസരം നൽകി ദുബൈ പൊലീസ്

umrah


ദുബൈ പൊലീസിന്റെ 23-ാമത് വാർഷിക ഉംറ പദ്ധതിയുടെ ഭാഗമായി 62 ജീവനക്കാർക്ക് ഉംറ നിർവഹിക്കാൻ അവസരമൊരുക്കി. ദുബൈ പൊലീസ് ജനറൽ കമാൻഡിലെ കമ്യൂണിറ്റി ഹാപ്പിനസ് ജനറൽ ഡിപാർട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആറുദിവസം നീളുന്ന യാത്ര ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വനിതകളും പുരുഷന്മാരുമായ ജീവനക്കാരാണ് സംഘത്തിലുള്ളത്.

ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ മാർഗനിർദേശപ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കേണൽ ബിശ്ർ സഈദ് അൽ മുഹൈരി, ക്യാപ്റ്റൻ അഹമ്മദ് ഖലീഫ അൽ മസ്റൂയി എന്നിവരുൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി തീർഥാടകരെ യാത്രയാക്കി. ജീവനക്കാരുടെ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ യാത്രയെന്നും മക്കയിലെ ഉംറക്ക് പുറമെ മദീന സന്ദർശനവും സംഘത്തിന് ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.