വ്യാജ ഇൻഷുറൻസ് പരസ്യങ്ങൾ: ജാഗ്രത നിർദേശവുമായി ദുബായ് പൊലീസ്

  1. Home
  2. International

വ്യാജ ഇൻഷുറൻസ് പരസ്യങ്ങൾ: ജാഗ്രത നിർദേശവുമായി ദുബായ് പൊലീസ്

fake ads


സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജ ഇൻഷുറൻസ് ഓഫറുകളിൽ പൊതുജനങ്ങൾ വീഴരുതെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. വിപണിയിലെ യഥാർഥ നിരക്കുകളേക്കാൾ വളരെ കുറഞ്ഞ തുക കാണിച്ച് ഉപഭോക്താക്കളെ ആകർഷിച്ചാണ് തട്ടിപ്പുകാർ പണം തട്ടിയെടുക്കുന്നത്. 'തട്ടിപ്പിനെതിരെ ജാഗ്രത' എന്ന ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി ദുബായ് പൊലീസിന്റെ ആന്റി ഫ്രോഡ് സെന്ററാണ് ഈ നിർദേശം പുറപ്പെടുവിച്ചത്.

വാഹനങ്ങൾക്കും ആരോഗ്യ ഇൻഷുറൻസിനുമായി ഉടനടി പോളിസികൾ ലഭ്യമാക്കുമെന്ന് അവകാശപ്പെടുന്ന ഇത്തരം വ്യാജ ഗ്രൂപ്പുകൾ, യുഎഇയിലെ ലൈസൻസ് വിവരങ്ങൾ പരിശോധിക്കാൻ അവസരം നൽകാതെ പണം വേഗത്തിൽ ട്രാൻസ്ഫർ ചെയ്യാൻ സമ്മർദം ചെലുത്താറുണ്ട്. എന്നാൽ യുഎഇയിൽ അംഗീകാരമുള്ള ഇൻഷുറൻസ് കമ്പനികൾ കൃത്യമായ സർക്കാർ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും പണം കൈമാറുന്നതിന് മുൻപായി കമ്പനിയുടെയോ ബ്രോക്കറുടെയോ ലൈസൻസ് കൃത്യമായി പരിശോധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസിന്റെ 'ഇ-ക്രൈം' (eCrime) പ്ലാറ്റ്‌ഫോം വഴിയോ അല്ലെങ്കിൽ അടിയന്തരമല്ലാത്ത സാഹചര്യങ്ങൾക്കായുള്ള 901 എന്ന നമ്പറിലോ വിവരമറിയിക്കണം.