ടൗൺ സ്‌ക്വയറിലേക്ക് പ്രവേശനം സുഗമമാക്കി ദുബൈ ആർ.ടി.എ; പുതിയ റോഡും യു-ടേണും തുറന്നു

  1. Home
  2. International

ടൗൺ സ്‌ക്വയറിലേക്ക് പ്രവേശനം സുഗമമാക്കി ദുബൈ ആർ.ടി.എ; പുതിയ റോഡും യു-ടേണും തുറന്നു

town square


ടൗൺ സ്‌ക്വയർ മേഖലയിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനായി പുതിയ പ്രവേശനപാതയും യു-ടേണും തുറന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). അൽ യലായിസ് 2 (Al Yalayis 2) ഭാഗത്തുനിന്നാണ് ടൗൺ സ്‌ക്വയറിലേക്ക് നേരിട്ട് പ്രവേശിക്കാവുന്ന പുതിയ റോഡ് സജ്ജമാക്കിയിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യാർഥം മേഖലയിൽ ആവശ്യമായ ദിശാസൂചനകളും സ്ഥാപിച്ചിട്ടുണ്ട്.

എമിറേറ്റ്‌സ് റോഡിൽ നിന്നുള്ള എക്‌സിറ്റിലൂടെ ടൗൺ സ്‌ക്വയറിലേക്ക് പ്രവേശിക്കാനുള്ള സൗകര്യവും ആർ.ടി.എ വിപുലീകരിച്ചു. പുതിയ ഗതാഗത മാറ്റങ്ങൾ നിലവിൽ വന്നതോടെ ടൗൺ സ്‌ക്വയറിലെ താമസക്കാർക്കും സന്ദർശകർക്കും യാത്ര കൂടുതൽ എളുപ്പവും വേഗത്തിലുമാകും.