ഗതാഗതക്കുരുക്ക് കുറയ്ക്കാൻ റോഡ് വികസന പദ്ധതികളുമായി ദുബായ് ആർടിഎ

  1. Home
  2. International

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ റോഡ് വികസന പദ്ധതികളുമായി ദുബായ് ആർടിഎ

rta


നഗരത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ഈ മാസം വിപുലമായ റോഡ് വികസന പദ്ധതികളുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). 'ജൂൺ 2026 ട്രാഫിക് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ' ഭാഗമായാണ് നഗരത്തിലെ വിവിധ പ്രധാന പാതകളിൽ മാറ്റങ്ങൾ വരുത്തുന്നത്.

ഇതിന്റെ ഭാഗമായി തിരക്കേറിയ ശൈഖ് സായിദ് റോഡിൽ ഹിസ്സ സ്ട്രീറ്റിൽ നിന്നും അബുദാബി ഭാഗത്തേക്ക് പ്രവേശിക്കുന്ന വരിയിൽ പുതിയൊരു ലൈൻ കൂടി ഉൾപ്പെടുത്തും. ഹിസ്സ സ്ട്രീറ്റിലെ വാഹനപ്പെരുപ്പം കുറയ്ക്കാൻ ഇത് സഹായിക്കും.

പ്രധാന മാറ്റങ്ങളും തീയതികളും:

  • ജൂൺ 12: ട്രേഡ് സെന്റർ സ്ട്രീറ്റ്, മറാസി ഡ്രൈവ് ജങ്ഷനിലെ ഗതാഗത ക്രമീകരണങ്ങൾ പരിഷ്കരിക്കും. എയർപോർട്ട് റോഡും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡും ബന്ധിപ്പിക്കുന്ന സർവീസ് റോഡിലും മാറ്റങ്ങൾ വരും.
  • ജൂൺ 28: എമിറേറ്റ്സ് റോഡിനെയും ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്്യാൻ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് തുറക്കും. ഇത് വില്ലനോവ, അറേബ്യൻ റാഞ്ചസ് 3 മേഖലകളിലേക്കുള്ള യാത്ര എളുപ്പമാക്കും. ഇതേ ദിവസം തന്നെ ദുബായ് സ്റ്റുഡിയോ സിറ്റിക്കും മോട്ടോർ സിറ്റിക്കും ഇടയിലായി അൽ ഖുദ്ര റോഡിനെയും ഹിസ്സ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡും തുറക്കും.
  • ജൂൺ 30: ലത്തീഫ ബിന്ത് ഹംദാൻ സ്ട്രീറ്റിൽ പുതിയൊരു ലൈൻ കൂടി കൂട്ടിച്ചേർക്കും.