ദുബൈയിൽ ബസിനും ടാക്‌സിക്കും ഇനി പ്രത്യേക പാത

  1. Home
  2. International

ദുബൈയിൽ ബസിനും ടാക്‌സിക്കും ഇനി പ്രത്യേക പാത

image


ട്രാഫിക് കുരുക്കിൽപ്പെട്ട് ഇനി ബസ്സുകളിലും ടാക്‌സികളിലും മണിക്കൂറുകൾ ഇരിക്കേണ്ട. ബസ്സിനും ടാക്‌സികൾക്കും മാത്രം ഉപയോഗിക്കാനാകുന്ന പ്രത്യേക ലൈൻ പദ്ധതി 6 പ്രധാന റോഡുകളിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ് ദുബായ് ആർ ടി എ.പദ്ധതിയുടെ 30 ശതമാനം ജോലികൾ പൂർത്തിയായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.

പദ്ധതി പൂർത്തിയാകുന്നതോടെ തിരക്കേറിയ സമയങ്ങളിൽ പോലും ബസ് യാത്രാസമയം 24 ശതമാനം മുതൽ 59 ശതമാനം വരെ കുറയും. അതോടൊപ്പം ബസുകൾ കൃത്യസമയത്ത് എത്തുന്നതിൽ 28-56 ശതമാനം വരെ പുരോഗതിയുണ്ടാകും.തിരക്കേറിയ സമയങ്ങളിൽ മികച്ച സർവീസ് ഉറപ്പാക്കുക,സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതുഗതാഗതം ഉപയോഗിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുക അത് വഴി അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ്, ഡിസംബർ 2 സ്ട്രീറ്റ്, അൽ സത്വ സ്ട്രീറ്റ്, അൽ നഹ്ദ സ്ട്രീറ്റ്, ഉമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് എന്നിവടങ്ങളിലാണ് ഈ പ്രത്യേക പാതകൾ ഒരുങ്ങുന്നത്. ഇത് പൂർത്തിയാകുന്നതോടെ ദുബൈയിലെ ആകെ പ്രത്യേക ബസ് പാതകളുടെ നീളം 20.6 കിലോമീറ്ററായി വർധിക്കും.