സൗദിയിൽ ഇന്ന് പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത; വിവിധ പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം

  1. Home
  2. International

സൗദിയിൽ ഇന്ന് പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത; വിവിധ പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം

dust storm


സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ്, മക്ക, മദീന, അൽ ജൗഫ്, തബൂക്ക്, ഹാഇൽ, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രദേശം, അൽ ഖസീം എന്നീ പ്രവിശ്യകളിലാണ് പ്രധാനമായും കാലാവസ്ഥാ വ്യതിയാനം പ്രതീക്ഷിക്കുന്നത്.

ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പൊടിക്കാറ്റിന് പുറമെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വാദികളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പുണ്ട്.

തെക്കൻ പ്രവിശ്യകളായ അൽ ബഹ, അസീർ, ജിസാൻ, നജ്‌റാൻ എന്നിവിടങ്ങളിലും സമാനമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. മോശം കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.