ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്

  1. Home
  2. International

ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്

image


ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ അടുത്ത രണ്ട് ദിവസം ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.തുറസ്സായ പ്രദേശങ്ങളിലെയും മരുഭൂമി മേഖലകളിലെയും പൊടിപടലങ്ങൾ ഉയരുന്നതിനാൽ കാഴ്ചാപരിധി കുറയാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.  വടക്കൻ ഗവർണറേറ്റുകളിലും അൽ വുസ്ത ഗവർണറേറ്റിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കൂടാതെ അറേബ്യൻ കടൽ തീരങ്ങളിൽ തെക്കുപടിഞ്ഞാറൻ കാറ്റും അനുഭവപ്പെടും.

മുസന്ദം ഗവർണറേറ്റിലെ പടിഞ്ഞാറൻ തീരങ്ങളിലും അറേബ്യൻ കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. തിരമാലകൾ രണ്ട് മീറ്റർ വരെ ഉയർന്നേക്കാം. ഒമാൻ കടൽ തീരങ്ങളിൽ കടൽ പൊതുവെ ശാന്തമായിരിക്കും. മേഖലയിലെ മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകി..