കനക്കുന്ന ചൂടിനൊപ്പം പൊടിക്കാറ്റും: സൗദിയിൽ വരുംദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

  1. Home
  2. International

കനക്കുന്ന ചൂടിനൊപ്പം പൊടിക്കാറ്റും: സൗദിയിൽ വരുംദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

dust storm


സൗദി അറേബ്യയിൽ കടുത്ത വേനൽച്ചൂടിന് പിന്നാലെ ശക്തമായ പൊടിക്കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്കൻ സൗദിയിലും തലസ്ഥാനമായ റിയാദ് ഉൾപ്പെടുന്ന മധ്യ പ്രവിശ്യയിലും വരുംദിവസങ്ങളിൽ ഉഷ്ണക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. അതേസമയം ജിസാൻ, അസീർ തുടങ്ങിയ തെക്കൻ മേഖലകളിൽ ആലിപ്പഴ വർഷത്തോടുകൂടിയ മഴ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

വേനൽച്ചൂട് പാരമ്യത്തിലെത്തിയതോടെയാണ് രാജ്യത്ത് ഉഷ്ണക്കാറ്റ് അനുഭവപ്പെട്ടു തുടങ്ങിയത്. റിയാദ്, കിഴക്കൻ പ്രവിശ്യ, തബൂക്കിന്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പൊടിച്ചക്രവാതവും കാഴ്ചപരിധി കുറയ്ക്കുന്ന കാറ്റും പ്രധാനമായും ബാധിക്കുക. നിലവിൽ പകൽ താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന നിലയിൽ തുടരുകയാണ്. അടുത്ത ഒരാഴ്ച കൂടി ഈ കടുത്ത ചൂട് നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്.

കിഴക്കൻ പ്രവിശ്യയുടെ തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം (ഹ്യുമിഡിറ്റി) ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് ആദ്യവാരത്തോടെ ഉഷ്ണത്തോടൊപ്പം ഈർപ്പവും അതിശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.