ഭൂകമ്പത്തിൽ വിറങ്ങലിച്ച് കൊളംബിയ; അടിയന്തര വൈദ്യസഹായവുമായി ഖത്തർ

  1. Home
  2. International

ഭൂകമ്പത്തിൽ വിറങ്ങലിച്ച് കൊളംബിയ; അടിയന്തര വൈദ്യസഹായവുമായി ഖത്തർ

qatar


വിനാശകരമായ ഭൂകമ്പത്തിൽ വൻ നാശനഷ്ടങ്ങൾ നേരിട്ട കൊളംബിയയ്ക്ക് അടിയന്തര വൈദ്യസഹായമെത്തിച്ച് ഖത്തർ. ദുരന്തബാധിത മേഖലകളിൽ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി പൂർണ്ണമായി സജ്ജീകരിച്ച ഫീൽഡ് ആശുപത്രിയുമായി ഖത്തർ സായുധ സേനയുടെ പ്രത്യേക വിമാനം കൊളംബിയയിലെത്തി.

ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ (QFFD) മേൽനോട്ടത്തിലാണ് തകർന്ന ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാകാൻ ഫീൽഡ് ആശുപത്രി എത്തിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന ഘട്ടത്തിൽ പരിക്കേറ്റവർക്കും രോഗികൾക്കും തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ഇത് സഹായിക്കും.

ആശുപത്രി പ്രദേശത്ത് സ്ഥാപിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഇന്റേണൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ലഖ്‌വിയ) ഭാഗമായ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പും കൊളംബിയയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ ദുരന്തമുഖങ്ങളിൽ ഉടനടി സഹായമെത്തിക്കുന്ന ഖത്തറിന്റെ ജീവകാരുണ്യ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ നടപടി.