ജപ്പാനിൽ ഭൂചലനം; തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്

  1. Home
  2. International

ജപ്പാനിൽ ഭൂചലനം; തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്

japan


ജപ്പാനിൽ 7.6 തീവ്രതയിലുള്ള ഭൂചലനമുണ്ടായതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച വൈകിട്ടോടെ അമോരിയിൽ നിന്ന് 80 കിലോമീറ്റർ അകലെ സമുദ്രത്തിലാണ് ഭൂചലനമുണ്ടായത്. ചലനത്തിന്‍റെ പ്രകമ്പനം ടോക്യോയിൽ വരെയുണ്ടായി. ജപ്പാന്‍റെ വടക്കുകിഴക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശപ്രദേശങ്ങളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിടങ്ങളിൽ 3 മീറ്റർ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുള്ളതായാണ് റിപ്പോർട്ട്.