ബലിപെരുന്നാൾ: ഫുജൈറയിൽ 104 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവ്
ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഫുജൈറയിലെ ശിക്ഷാ-പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്ന 104 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി ഉത്തരവിട്ടു.
വിവിധ രാജ്യക്കാരായ തടവുകാർക്കാണ് ഈ കാരുണ്യവർഷത്തിലൂടെ മോചനം സാധ്യമാകുന്നത്. ജയിൽവാസത്തിനിടയിലെ ഇവരുടെ നല്ല പെരുമാറ്റവും അച്ചടക്കവും മുൻനിർത്തിയാണ് തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി നിർദ്ദേശം നൽകിയത്. മോചിതരാകുന്ന തടവുകാർക്ക് തങ്ങളുടെ കുടുംബങ്ങളോടൊപ്പം പെരുന്നാൾ ആഘോഷിക്കാനും പുതിയൊരു ജീവിതം ആരംഭിക്കാനും ഈ തീരുമാനം അവസരമൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യു.എ.ഇ-യിലെ മറ്റ് എമിറേറ്റുകളിലും പെരുന്നാളിനോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാറുണ്ട്.
