ഒമാനിൽ പെരുന്നാളിന് നീണ്ട അവധിക്ക് സാധ്യത
ഒമാനിൽ പെരുന്നാളിന് നീണ്ട അവധിക്ക് സാധ്യത.ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഒമാനിൽ പെരുന്നാൾ (ഈദുൽ ഫിത്ർ) മാർച്ച് 20 (വെള്ളിയാഴ്ച) അവനാണ് സാധ്യത. പെരുന്നാൾ വെള്ളിയാഴ്ചയാണെങ്കിൽ അഞ്ച് ദിവസത്തെ അവധി ലഭിക്കും. വ്യാഴാഴ്ച്ച (മാർച്ച് 19) വൈകുന്നേരം ചന്ദ്രക്കല ദൃശ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നതായി ഒമാൻ സ്‌പേസ് ആൻഡ് ആസ്‌ട്രോണമിക്കൽ സൊസൈറ്റി ബോർഡ് അംഗം അബ്ദുൽ വഹാബ് അൽ ബുസൈദി പറഞ്ഞു. തൽഫലമായി, ഒമാനും അയൽ രാജ്യങ്ങളും ഉൾപ്പെടെ എല്ലാ രാജ്യങ്ങളും മാർച്ച് 20ന് ഈദുൽ ഫിത്‌റിനെ വരവേൽക്കുമെന്നും അബ്ദുൽ വഹാബ് അൽ ബുസൈദി പറഞ്ഞു.
ഒമാനിൽ വാരാന്ത്യം ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധിയാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച (മാർച്ച് 19) മുതൽ തിങ്കളാഴ്ച (മാർച്ച് 23) വരെ അവധി ദിവസങ്ങൾ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
