ഗാസയിൽനിന്ന് പലസ്തീൻ ജനതയെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ
ഗാസയിൽ നിന്ന് പലസ്തീൻ ജനതയെ ഒഴിപ്പിക്കണമെന്ന ഇസ്രയേൽ മന്ത്രിമാരുടെ പ്രസ്താവനകളെ അപലപിച്ച് യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ. യുഎഇ, സൗദി അറേബ്യ, ഖത്തർ, ജോർദാൻ, ഈജിപ്ത്, പാക്കിസ്ഥാൻ, തുർക്കി, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയിലൂടെ ഇസ്രയേലിനെതിരെ പ്രതിഷേധം അറിയിച്ചത്.
ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വീറും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സും നടത്തിയ പ്രസ്താവനകളെയാണ് രാജ്യങ്ങൾ ശക്തമായി അപലപിച്ചത്. ഗാസയിൽനിന്ന് പലസ്തീൻ ജനതയെ നിർബന്ധിതമായി ഒഴിപ്പിക്കാനുള്ള ഏത് നീക്കത്തിനെതിരെയും ശക്തമായ മുന്നറിയിപ്പാണ് സംയുക്ത പ്രസ്താവനയിലൂടെ രാജ്യങ്ങൾ നൽകിയത്.
