വൈദ്യുതി സംരക്ഷണം; പങ്കിട്ട ഉത്തരവാദിത്വം; വിവേകത്തോടെ ഉപയോഗിക്കാൻ കുവൈത്ത് മന്ത്രാലയത്തിന്റെ നിർദ്ദേശം

  1. Home
  2. International

വൈദ്യുതി സംരക്ഷണം; പങ്കിട്ട ഉത്തരവാദിത്വം; വിവേകത്തോടെ ഉപയോഗിക്കാൻ കുവൈത്ത് മന്ത്രാലയത്തിന്റെ നിർദ്ദേശം

KUWAIT


കുവൈത്തിൽ താപനില ഉയർന്നുവരുന്ന സാഹചര്യത്തിൽ വൈദ്യുതിയുടെ ഉപയോഗത്തിൽ മുന്നറിയിപ്പുമായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം. രാജ്യം നിലവിൽ ഉയർന്ന താപനില അഭിമുഖീകരിക്കുന്നതിനാൽ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം കൊണ്ടുവരണം എന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.വൈദ്യുതി ലാഭിക്കുന്നത് ഒരു പങ്കിട്ട ഉത്തരവാദിത്തമാണെന്നും വൈദ്യുതി മുടക്കം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു. സർക്കാർ ഏകീകൃത സഹൽ ആപ്പിലൂടെയാണ് സന്ദേശം പങ്കിട്ടത്.