ജിദ്ദ കോർണിഷിൽ വാരാന്ത്യങ്ങളിൽ പ്രവേശന ഫീസ് ഏർപ്പെടുത്തിയിട്ടില്ല; വ്യാജ പ്രചരണങ്ങൾ തള്ളി മുനിസിപ്പാലിറ്റി

  1. Home
  2. International

ജിദ്ദ കോർണിഷിൽ വാരാന്ത്യങ്ങളിൽ പ്രവേശന ഫീസ് ഏർപ്പെടുത്തിയിട്ടില്ല; വ്യാജ പ്രചരണങ്ങൾ തള്ളി മുനിസിപ്പാലിറ്റി

jeddah


ജിദ്ദയിലെ കോർണിഷ് സന്ദർശിക്കാൻ വാരാന്ത്യങ്ങളിൽ പ്രവേശന ഫീസ് ഏർപ്പെടുത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജിദ്ദ നഗരസഭ വ്യക്തമാക്കി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സന്ദർശകർ 15 റിയാൽ ഫീസ് നൽകണമെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് നഗരസഭാ വക്താവ് മുഹമ്മദ് അൽ ബഖാമി അറിയിച്ചു.

പൊതു വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശനത്തിന് പണം ഈടാക്കുന്നുവെന്ന പ്രചരണങ്ങളിൽ വാസ്തവമില്ലെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നല്ലാത്ത ഇത്തരം തെറ്റായ വിവരങ്ങൾ പൊതുജനങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദർശകർക്ക് സൗജന്യമായി തന്നെ കോർണിഷിലെ സൗകര്യങ്ങൾ തുടർന്നും ആസ്വദിക്കാവുന്നതാണ്.