കുവൈത്തിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ ഇത്തിഹാദും ഖത്തർ എയർവേയ്സും; കൂടുതൽ വിദേശ വിമാന സർവീസുകൾ ഉടൻ

  1. Home
  2. International

കുവൈത്തിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ ഇത്തിഹാദും ഖത്തർ എയർവേയ്സും; കൂടുതൽ വിദേശ വിമാന സർവീസുകൾ ഉടൻ

FLIGHT


കുവൈത്തിലേക്ക് കൂടുതൽ വിദേശ വിമാന കമ്പനികൾ സർവീസ് പുനരാരംഭിക്കുന്നു. സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചിരുന്ന ഇത്തിഹാദ് എയർവേയ്സ്, ഖത്തർ എയർവേയ്സ് എന്നിവ ഓഗസ്റ്റ് 8 മുതൽ കുവൈത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കും. അബൂദബിയിൽ നിന്നുള്ള ഇത്തിഹാദ് വിമാനങ്ങളും ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനങ്ങളുമാണ് സർവീസ് വീണ്ടും തുടങ്ങുന്നത്.

നിലവിൽ ഇൻഡിഗോ, ഗൾഫ് എയർ, ഒമാൻ എയർ, എയർ അറേബ്യ, ഫ്ലൈ ദുബായ്, സലാം എയർ, കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് തുടങ്ങിയ കമ്പനികൾ കുവൈത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്. സർവീസുകൾ പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാർ യാത്രയ്ക്ക് മുന്നോടിയായി വിമാന സമയക്രമങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.