ഇത്തിഹാദ് റെയിൽ ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30-ന് തുറക്കും; പേര് 'അൽ യലായിസ്'

  1. Home
  2. International

ഇത്തിഹാദ് റെയിൽ ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30-ന് തുറക്കും; പേര് 'അൽ യലായിസ്'

ethihad rail


യുഎഇ ദേശീയ റെയിൽ ശൃംഖലയുടെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ഇത്തിഹാദ് റെയിലിന്റെ ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30-ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 'അൽ യലായിസ്' എന്നാണ് ഈ സ്റ്റേഷന് പേരിട്ടിരിക്കുന്നത്. ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും ഇതോടൊപ്പം പ്രവർത്തനം ആരംഭിക്കും. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സിന് സമീപം ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അൽ യലായിസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

ദുബൈ മെട്രോ റെഡ് ലൈനിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനുമായി അൽ യലായിസിനെ നേരിട്ട് ബന്ധിപ്പിക്കും. ഗ്രീൻ കമ്മ്യൂണിറ്റി, അൽ ഫുർജാൻ, ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, പ്രൊഡക്ഷൻ സിറ്റി, എക്‌സ്‌പോ സിറ്റി എന്നീ പ്രധാന പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. കൂടാതെ, ദുബൈ സൗത്തിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും ഈ പുതിയ സ്റ്റേഷൻ വഴി സാധിക്കും.