ഇത്തിഹാദ് റെയിൽ പാസഞ്ചർ ; ഏഴ് പുതിയ സ്റ്റേഷനുകൾ കൂടി പ്രഖ്യാപിച്ച് അധികൃതർ

  1. Home
  2. International

ഇത്തിഹാദ് റെയിൽ പാസഞ്ചർ ; ഏഴ് പുതിയ സ്റ്റേഷനുകൾ കൂടി പ്രഖ്യാപിച്ച് അധികൃതർ

IMAGE


യുഎഇയുടെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഇത്തിഹാദ് റെയിൽ 7 പുതിയ സ്റ്റേഷനുകൾ കൂടി പ്രഖ്യാപിച്ചു.അബുദാബി എമറേറ്റിലെ അൽ സില, അൽ ദന്ന, അൽ മിർഫ, മദീനത്ത് സായിദ്, മെസൈറ, അൽ ഫയ, ഷാർജ എമറേറ്റിലെ അൽ ദൈദ് എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച സ്റ്റേഷനുകൾ. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ്, ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി, ഫുജൈറ അൽ ഹിലാൽ ഏരിയ എന്നിവയാണ് നേരത്തെ പ്രഖ്യാപിച്ച സ്റ്റേഷനുകൾ .ഇതോടെ ഇത്തിഹാദ് റെയിൽ സംവിധാനത്തിലെ ആകെ സ്റ്റേഷനുകളുടെ എണ്ണം പതിനൊന്നായി. ഈ വർഷം അവസാനത്തോടുകൂടി ട്രെയിനുകൾ ഓടിത്തുടങ്ങും.

വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളാണ് ട്രെയിനുകളിൽ ഒരുക്കിയിരിക്കുന്നത്. ബിസിനസ്, ഇക്കണോമി ക്ലാസുകൾ ഇതിലുണ്ടാകും. ബിസിനസ് ക്ലാസിൽ 16 സീറ്റുകളും ഇക്കണോമിയിൽ 56 സീറ്റുകളുമാണുള്ളത്. അത്യാധുനികമായ ഇന്റീരിയർ, വൈഫൈ സൗകര്യം, ഓരോ സീറ്റിലും പവർ ഔട്ട്‌ലെറ്റുകൾ എന്നിവ യാത്രക്കാർക്കായി ഒരുക്കി നൽകും. ഓരോ ട്രെയിനിനും 400 യാത്രക്കാരെ ഒരേസമയം വഹിക്കാൻ ശേഷിയുണ്ട്. ഇത്തിഹാദ് റയിലിലെ ചരക്ക് സേവനം നേരത്തെ ആരംഭിച്ചിരുന്നു