ഇത്തിഹാദ് റെയിൽ: സായിദ് സിറ്റി, ലിവ സ്റ്റേഷനുകൾ മുൻകൂട്ടി തുറക്കും; ഉദ്ഘാടനം നവംബർ 30-ന്

  1. Home
  2. International

ഇത്തിഹാദ് റെയിൽ: സായിദ് സിറ്റി, ലിവ സ്റ്റേഷനുകൾ മുൻകൂട്ടി തുറക്കും; ഉദ്ഘാടനം നവംബർ 30-ന്

    ethihad rail  


ഇത്തിഹാദ് റെയിലിന്റെ സായിദ് സിറ്റി, ലിവ പാസഞ്ചർ സ്റ്റേഷനുകൾ നിശ്ചയിച്ച തീയതിക്കും ഒരു മാസം മുമ്പേ ജനങ്ങൾക്കായി തുറന്നുനൽകുന്നു. വരാനിരിക്കുന്ന നവംബർ 30-ന് ഇരു സ്റ്റേഷനുകളുടെയും പ്രവർത്തനം ആരംഭിക്കാൻ അൽ ദഫ്‌റ പ്രവിശ്യാ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്‌യാൻ നിർദ്ദേശം നൽകി.

അൽ ദഫ്‌റ മേഖലയിലെ വാർഷിക ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും തുടക്കമാകുന്ന സാഹചര്യം പരിഗണിച്ചാണ് ഉദ്ഘാടനം നവംബർ 30-ലേക്ക് മാറ്റിയത്. അൽ നഖീൽ കൊട്ടാരത്തിൽ ഇത്തിഹാദ് റെയിൽ സി.ഇ.ഒ. ഷാദി മലാക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശൈഖ് ഹംദാൻ ഈ തീരുമാനം കൈക്കൊണ്ടത്.