റിയാദിൽ ചികിത്സയിൽ കഴിയുകയായിരുന്ന പ്രവാസി മലയാളി മരിച്ചു
രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി പ്രവാസി ചികിത്സയ്ക്കിടയിൽ മരിച്ചു. റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന തിരുവനന്തപുരം അണ്ടൂർക്കോണം സ്വദേശി പുതുവൽ പുത്തൻവീട്ടിൽ ഷിബു (48) ആണ് മരിച്ചത്.
താമസസ്ഥലത്ത് വെച്ച് രക്തസമ്മർദം ഉയർന്ന് അവശനിലായിലാവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീർഘകാലമായി റിയാദിൽ പ്രവാസിയായ ഷിബു ബത്ഹയിലെ ബഖാലയിൽ ജീവനക്കാരനായിരുന്നു.
