ഖത്തറിൽ അതിശൈത്യം; ജനുവരി ഈ വർഷത്തെ ഏറ്റവും തണുപ്പേറിയ മാസമെന്ന് മുന്നറിയിപ്പ്

  1. Home
  2. International

ഖത്തറിൽ അതിശൈത്യം; ജനുവരി ഈ വർഷത്തെ ഏറ്റവും തണുപ്പേറിയ മാസമെന്ന് മുന്നറിയിപ്പ്

qatar


ഖത്തറിൽ ശീതകാലം കടുക്കുന്നു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്ന മാസമായി ജനുവരി മാറുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്ത് സാധാരണയായി ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടാറുള്ളത് ജനുവരിയിലാണെന്ന മുൻകാല കണക്കുകൾ ശരിവെക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കാലാവസ്ഥാ മാറ്റം.

ഈ മാസം ശരാശരി പ്രതിദിന താപനില 17.7°C ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ജനുവരി രണ്ടാം വാരത്തോടെ ശക്തമായ തണുത്ത കാറ്റും ന്യൂനമർദ്ദവും രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കൂടാതെ, മാസത്തിന്റെ ആദ്യ പകുതിയിൽ അതിരാവിലെ കടുത്ത മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ അധികൃതർ മുന്നറിയിപ്പ് നൽകി.

പുറത്തിറങ്ങുന്നവരും വാഹനമോടിക്കുന്നവരും മൂടൽമഞ്ഞ് മൂലമുള്ള കാഴ്ചാതടസ്സം ശ്രദ്ധിക്കണമെന്നും തണുപ്പിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.