ബഹ്‌റൈനിൽ വരുന്ന ദിവസങ്ങളിൽ കടുത്ത ചൂടും ഈർപ്പവും

  1. Home
  2. International

ബഹ്‌റൈനിൽ വരുന്ന ദിവസങ്ങളിൽ കടുത്ത ചൂടും ഈർപ്പവും

bahrain


ബഹ്‌റൈനിൽ വരുന്ന ദിവസങ്ങളിൽ അന്തരീക്ഷത്തിൽ കടുത്ത ചൂടും ഈർപ്പവും (ഹ്യൂമിഡിറ്റി) അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്ത് കാറ്റിന്റെ ദിശ മാറിമറിയുന്നതാണ് ഈർപ്പം വർധിക്കാൻ കാരണം.

എന്നാൽ, ഓഗസ്റ്റ് 19 ബുധനാഴ്ച രാവിലെ മുതൽ കാറ്റിന്റെ ഗതിയിൽ മാറ്റം വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ മാതൃകകൾ സൂചിപ്പിക്കുന്നത്. വടക്കുപടിഞ്ഞാറൻ കാറ്റ് വാരാന്ത്യം വരെ തുടരാൻ സാധ്യതയുണ്ട്. ഇടത്തരം മുതൽ ശക്തമായ രീതിയിൽ വീശിയടിക്കുന്ന കാറ്റ് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കുറയ്ക്കുകയും രാത്രിയിലും പുലർച്ചെയും കാലാവസ്ഥയിൽ ആശ്വാസം നൽകുകയും ചെയ്യും.

കടലിൽ പോകുന്നവർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരക്ഷ മുൻനിർത്തി ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ അഭ്യർഥിച്ചു.