സുഹൈൽ ഉദിച്ചിട്ടും യു.എ.ഇയിൽ കനത്ത ചൂട്: താപനില വീണ്ടും 50 ഡിഗ്രി കടന്നു

  1. Home
  2. International

സുഹൈൽ ഉദിച്ചിട്ടും യു.എ.ഇയിൽ കനത്ത ചൂട്: താപനില വീണ്ടും 50 ഡിഗ്രി കടന്നു

uae


വേനൽക്കാലം അവസാനിക്കാറായെന്ന സൂചന നൽകി സുഹൈൽ നക്ഷത്രം ഉദിച്ചെങ്കിലും യു.എ.ഇയിൽ കനത്ത ചൂടിന് ശമനമില്ല. അൽ ദഫ്രയിലെ അൽ ബദാ മേഖലയിൽ ഇന്ന് ഉച്ചയ്ക്ക് താപനില 50.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 5-ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്.

അൽ അജ്ബാനിൽ 46.7 ഡിഗ്രിയും റുവൈസിൽ 47 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. സുഹൈൽ നക്ഷത്രം ഉദിച്ച് അഞ്ചാം ദിവസവും താപനില ഇത്തരത്തിൽ ഉയർന്നുനിൽക്കുന്നത് സാധാരണയായി സംഭവിക്കാറില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്ത് വരുന്ന ദിവസങ്ങളിലും ഉഷ്ണതരംഗം തുടരുമെന്നും തണുത്ത കാലാവസ്ഥയിലേക്ക് മാറാൻ സെപ്റ്റംബർ പകുതിവരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നും എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ മുന്നറിയിപ്പ് നൽകി.