സൗദിയിൽ നാല് മേഖലകളിൽ കനത്ത ചൂട്; വിവിധ പ്രവിശ്യകളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

  1. Home
  2. International

സൗദിയിൽ നാല് മേഖലകളിൽ കനത്ത ചൂട്; വിവിധ പ്രവിശ്യകളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

saudi rain


കിഴക്കൻ പ്രവിശ്യ, റിയാദ്, മക്ക, മദീന എന്നീ നാല് മേഖലകളിൽ ഉയർന്ന അന്തരീക്ഷ താപനില തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്. ചൂട് വർധിക്കുന്നതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

ജിസാൻ, അസീർ പ്രവിശ്യകളിൽ ആലിപ്പഴ വർഷത്തോടും ശക്തമായ കാറ്റോടും കൂടിയ ഇടത്തരം മുതൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത പ്രവചിക്കുന്നുണ്ട്. നജ്‌റാൻ, അൽ ബാഹ, മക്കയിലെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാം. റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയുടെ തെക്കൻ മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്.

അതേസമയം, പ്രവിശ്യകളിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർത്തുന്ന ശക്തമായ കാറ്റ് വീശിയടിച്ചേക്കാം. പ്രത്യേകിച്ച് മക്ക, മദീന തീരദേശ മേഖലകളിൽ കാഴ്ചപരിധി പൂർണമായി തടസ്സപ്പെടുന്ന രീതിയിൽ പൊടിക്കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.