യുഎഇയിൽ വാരാന്ത്യത്തിലും കടുത്ത ചൂട് തുടരും
യുഎഇയിൽ വാരാന്ത്യത്തിലുടനീളം കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.രാജ്യത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുമെന്നും അബൂദബിയിലെ ലിവയിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇന്നും രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യത ലിവയിലാണ്. അൽ ഐനിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.അതേസമയം, തീരദേശ നഗരങ്ങളിൽ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടും. അബൂദബിയിലും ഷാർജയിലും പരമാവധി 42 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 40 ഡിഗ്രി സെൽഷ്യസുമായിരിക്കും ഉയർന്ന താപനില.
